നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും മരുന്ന് ലഭ്യമാക്കാൻ കഴിയാത്തത് ഗുരുതരമായ കാര്യം : വീണാ ജോർജ്
പത്തനംതിട്ട: നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും മരുന്ന് ലഭ്യമാക്കാൻ കഴിയാത്തത് ഗുരുതരമായ കാര്യമാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്തുകൊണ്ട് സ്വീകരിച്ചില്ലാ എന്ന് വീണാ ജോർജ് ചോദിച്ചു. മരുന്ന് സ്‌റ്റോക്ക് ഇല്ലെങ്കിൽ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും വീണാ ജോർജ് ചോദിച്ചു. യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും വിഷയത്തിൽ അടിയന്തരമായ ഇടപെടൽ വേണമെന്നും വീണാ ജോർജ് പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.
'മുൻപ് നിപ സ്ഥിരീകരിച്ചപ്പോൾ മന്ത്രി എന്ന നിലയിൽ ഉടൻ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. പത്തനംതിട്ട ആയാലും തിരുവനന്തപുരം ആയാലും ഉടൻ ഞാൻ കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്. രോഗിയുടെ ജീവൻ രക്ഷിക്കാനുളള ശ്രമം നടത്തണം. ദിവസങ്ങൾ പിന്നിട്ടിട്ടും മരുന്ന് എത്തിക്കാൻ കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്'; വീണാ ജോർജ് പറഞ്ഞു.
.jpg)

