നിപാ വൈറസ് ബാധിതന് വിപുലമായ സമ്പര്‍ക്കമുണ്ടായി, ബന്ധപ്പെട്ടവരോട് ക്വാറന്റീന്‍ നിര്‍ദേശിച്ചു'; ആരോഗ്യമന്ത്രി

k muraleedharan

 തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.

കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ജാഗ്രതാ നിര്‍ദേശം നല്‍കി. വിപുലമായ സമ്പര്‍ക്കം രോഗിക്ക് ഉണ്ടായിട്ടുണ്ട്. എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കി. 

 തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ഒരിക്കല്‍ പനി വന്ന് മാറിയ ആളാണ്. വേറെ ആര്‍ക്കും ഇതുവരെ ലക്ഷണം കണ്ടിട്ടില്ല. ഗോഡൗണ്‍ ഒറ്റയ്ക്ക് ക്ലീന്‍ ചെയ്തിരുന്നു. ഇവിടെ വവ്വാലിന്റെ സാന്നിധ്യം സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു 43കാരന്‍. 

Tags