പരിശോധനയ്ക്ക് അയച്ച 11 പേരുടെയും നിപ പരിശോധനാഫലം നെഗറ്റീവ്
Sep 15, 2023, 06:33 IST

പരിശോധനയ്ക്കയച്ച 11 പേരുടെയും നിപ പരിശോധനാഫലം നെഗറ്റീവ്. പൂനെ എന്‍ഐവിയില്‍ നിന്നുള്ള സ്രവ പരിശോധനാഫലമാണ് പുറത്തുവന്നത്.
15 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവരില്‍ രോഗലക്ഷണമുള്ളത് രണ്ട് പേര്‍ക്കാണ്. പരിശോധനയ്ക്ക് അയച്ചതില്‍ ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകരാണ്.
അതേസമയം നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.