സംസ്ഥാനത്ത് വീണ്ടും നിപ: രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും, ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്
Jun 11, 2026, 08:44 IST
ഔദ്യോഗിക സ്ഥിരീകരണത്തിനായി സ്രവത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43-കാരനാണ് നിപ വൈറസ് സ്ഥീരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി സ്രവത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ ഇന്നലെത്തന്നെ ക്വാറന്റൈന്‍ ചെയ്തിരുന്നു. പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നുണ്ട്.
.jpg)

