നിപ വ്യാപനം; വയനാടന്‍ അതിര്‍ത്തി പോസ്റ്റുകളില്‍ കര്‍ണാടകയും തമിഴ്‌നാടും പരിശോധന നടത്തുന്നു

google news
fever

കേരളത്തിലെ നിപ വ്യാപനത്തെ തുടര്‍ന്ന് വയനാടന്‍ അതിര്‍ത്തി പോസ്റ്റുകളില്‍ കര്‍ണാടകയും തമിഴ്‌നാടും പരിശോധന നടത്തുന്നു. ഇരു സംസ്ഥാനങ്ങളുടെയും ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തുന്നത്. തെര്‍മോ സ്‌കാനര്‍ ഉപയോഗിച്ച് പനി പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്.

നിപ പ്രതിരോധ ക്രമീകരണങ്ങള്‍ക്കായി മന്ത്രി എകെ ശശിധരന്റെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റില്‍ യോഗം നടക്കും. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് വയനാട് ഡിഎംഒ അറിയിച്ചു. നിലവില്‍ ജില്ലയില്‍ ആരും സമ്പര്‍ക്ക പട്ടികയില്‍ ഇല്ല. മുന്‍കരുതല്‍ എന്ന നിലയില്‍ പൊതു പരിപാടികളിലും ചടങ്ങുകളിലും മാസ്‌ക് ധരിക്കണം. ആശുപത്രി രോഗി സന്ദര്‍ശനങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags