കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും

Nipah virus

രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണിൽ ഉൾപ്പെടെ സംഘം പരിശോധന നടത്തും

കോഴിക്കോട്: നിപ ബാധയെ കുറിച്ച് പഠിക്കാനും സാംപിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്നെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിലെ ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ സംഘമാണ് എത്തുന്നത്.

രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണിൽ ഉൾപ്പെടെ സംഘം പരിശോധന നടത്തും. കലക്ടർ, മെഡിക്കൽ കോളജ് ഡോക്ടർമാർ എന്നിവരിൽ നിന്ന് സ്ഥിതിഗതികൾ സംഘം വിലയിരുത്തും.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര നഗരസഭയില്‍ ഇന്നും ആര്‍.ആര്‍.ടി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

 

Tags