കോഴിക്കോട് എന്‍ഐടിയിലെ പരീക്ഷകള്‍ മാറ്റി; ക്ലാസുകള്‍ ഓണ്‍ലൈനില്‍

google news
National Institute of Technology

കോഴിക്കോട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ മറികടന്ന് നടത്തിവന്ന ക്ലാസുകള്‍ എന്‍ഐടി അവസാനിപ്പിച്ചു. പരീക്ഷകളും മാറ്റി. ക്ലാസുകള്‍ ഓണ്‍ലൈനായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്ടെന്‍മെന്‍റ് സോണ്‍ അല്ലെന്ന വാദമുയര്‍ത്തിയാണ് എന്‍ഐടി ക്ലാസുകള്‍ നടത്തി വന്നത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പരാതി നല്‍കുകയും വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു. എന്‍ഐടിയില്‍ ക്ലാസുകള്‍ തുടരുന്നത് ജില്ലാകലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതിന് പിന്നാലെയാണ് നടപടി.

അതേസമയം, നിപയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആശ്വാസം. 42 പരിശോധനാഫലങ്ങള്‍ കൂടി നെഗറ്റീവായി. തിരുവനന്തപുരത്ത് നിപ സംശയത്തെതുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരു വിദ്യാര്‍ഥിയുടെ പരിശോധനാഫലം നെഗറ്റീവാണ്. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ പൊലീസിന്‍റെ സഹായം തേടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

Tags