കോഴിക്കോട് വീണ്ടും നിപ്പ ; ഫറോക്ക് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബില്‍ നടത്തി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയില്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു 43കാരന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബില്‍ നടത്തി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗി നിലവില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചേരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ക്ലീനിങ് ജോലിക്കാരനാണ് ഇയാള്‍. ഫറോക്കില്‍ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാന്‍ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു.
ഇയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ഡിസ്ചാര്‍ജാകുകയും ചെയ്തിരുന്നു. ശേഷവും ഇയാള്‍ ബോധക്ഷയമടക്കമുണ്ടായി. മദ്യപിക്കുന്ന വ്യക്തിയായതിനാല്‍ വിഡ്രോവല്‍ സിംപ്റ്റംസ് എന്ന് ധരിച്ച് ഇയാളെ ഡീ അഡിക്ഷന്‍ സെന്ററിലും കൊണ്ടുപോയെന്നുമാണ് വിവരം. അതുകൊണ്ടുതന്നെ സമ്പര്‍ക്കം കൂടുതലാകാമെന്നും സംശയിക്കുന്നു.
.jpg)

