നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 168 പേര്‍; 127 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍

google news
covid

നിപ സംശയിക്കുന്ന രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ് . രണ്ടാമത്തെ കേസില്‍ നൂറിലേറെപ്പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് . സിസിടിവി ദൃശ്യങ്ങള്‍ നോക്കി സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടുത്തും . പുണെയില്‍നിന്ന് പരിശോധനാഫലം ഉടന്‍ ലഭ്യമാകും . നാളെ കേന്ദ്രസംഘമെത്തും. പുണെയില്‍ നിന്നുള്ള സംഘവുമെത്തും. 

മരണങ്ങളുണ്ടായ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരും.  മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ടും ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ടും അടച്ചിടും. രണ്ടുസ്ഥലങ്ങളും അഞ്ചു കിലോമീറ്റര്‍ പരിധിയിലാകും അടച്ചിടുക. കോഴിക്കോട് കലക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. 

അതേസമയം, കോഴിക്കോട്ട് പനിയെത്തുടര്‍ന്ന് മരിച്ച രണ്ടുപേര്‍ക്ക് നിപയെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും സംസ്ഥാന  ആരോഗ്യമന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.  സംശയമുള്ള നാല് സാംപിളുകളുടെ ഫലം കൂടി വരാനുണ്ടെന്ന് കേന്ദ്രമന്ത്രി   പറഞ്ഞു.

Tags