കടക്കലിൽ ഒൻപതാം ക്ലാസുകാരി മുറിയില്‍ മരിച്ച നിലയില്‍
ഇന്നലെ രാവിലെ ഒൻപതോടെ പഠിക്കാനായി മുറിയില്‍ കയറിയതായിരുന്നു ഫാത്തിമ. ഉച്ചയ്ക്ക് 12 ഓടെ ആഹാരം കഴിക്കാൻ വിളിക്കാനായി ഉമ്മൂമ്മ ചെന്നപ്പോഴാണ് കുട്ടിയെ മുറിക്കുള്ളില്‍ അനക്കമില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
കടയ്ക്കല്‍: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ പുല്ലുപന ഇരട്ടക്കുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് റാഫി - ഷൈനിമോള്‍ ദമ്പതികളുടെ മകള്‍ ഫാത്തിമ മുബഷിറയാണ് (14) മരിച്ചത്.ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിനിയാണ്.
ഇന്നലെ രാവിലെ ഒൻപതോടെ പഠിക്കാനായി മുറിയില്‍ കയറിയതായിരുന്നു ഫാത്തിമ. ഉച്ചയ്ക്ക് 12 ഓടെ ആഹാരം കഴിക്കാൻ വിളിക്കാനായി ഉമ്മൂമ്മ ചെന്നപ്പോഴാണ് കുട്ടിയെ മുറിക്കുള്ളില്‍ അനക്കമില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഉടൻ ബന്ധുക്കള്‍ ചേർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കടയ്ക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
.jpg)