കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പത് വയസുകാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

d

ഉദര സംബബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രിക്രിയ നടത്തിയത്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാണ് മരിച്ചത്. ഉദര സംബബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രിക്രിയ നടത്തിയത്.

ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കുണ്ടം കുഴി ഗവൺമെന്റ് സ്‌കൂളിലെ 4 -ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇയാസ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.

Tags