കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ഒമ്ബത് അധ്യാപകരെ പിരിച്ചുവിട്ടു; ഇനിയും നടപടിയുണ്ടാകും, മന്ത്രി വി.ശിവന്‍കുട്ടി
Aug 19, 2025, 14:58 IST
കുട്ടികള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസുകാരെയും ക്ലാസുകളില്‍ ഇരുത്തണമെന്നും മന്ത്രി പറഞ്ഞു
കാസർകോട്ട് : സ്കൂളുകളിലെ കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ഒമ്ബത് അധ്യാപകരെ ഇതുവരെ പിരിച്ച് വിട്ടെന്ന് മന്ത്രി വി.ശിവൻ കുട്ടി.70 പേരുടെ ഫയല്‍ കൈവശമുണ്ട്. അവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.
കുട്ടികള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസുകാരെയും ക്ലാസുകളില്‍ ഇരുത്തണമെന്നും മന്ത്രി പറഞ്ഞു.
tRootC1469263">അതിനിടെ, കാസർകോട്ട് കുണ്ടംകുഴി ഗവ. ഹയർസെക്കന്‍ഡറി സ്‌കൂളില്‍ പ്രധാനാധ്യാപകൻ്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്.
.jpg)


