നിമിഷ പ്രിയയുടെ വധശിക്ഷ തിയതി അറിയിച്ചു; സന്ദേശം വന്നതായി നിമിഷപ്രിയയുടെ ഭര്‍ത്താവ്
ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ജയില്‍ അധികൃതർ തീരുമാനിച്ചതായി അറിയിച്ചു
സനയിലെ സെൻട്രല്‍ ജയില്‍ അധികൃതർ വധശിക്ഷ നടപ്പാക്കുന്ന തിയതി അറിയിച്ചിട്ടുണ്ടെന്ന് യെമനില്‍ വധശിക്ഷയ്ക്ക് വിധക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ് പറഞ്ഞു.തിയതി അറിയിച്ച് അവർ സന്ദേശം അയച്ചതായി ടോമി തോമസ് വ്യക്തമാക്കി.
യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവല്‍ ജെറോം ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ജയില്‍ അധികൃതർ തീരുമാനിച്ചതായി അറിയിച്ചു.2011ല്‍ ആണ് നിമിഷ പ്രിയയും ഭർത്താവും മകളും യെമനിലെത്തിയത്. തലാലിന്റെ സ്പോണ്‍സർഷിപ്പില്‍ സനയില്‍ ക്ലിനിക് ആരംഭിച്ചു. സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് ഭർത്താവും മകളും 2014ല്‍ നാട്ടിലേക്ക് മടങ്ങി.
tRootC1469263">പിന്നീട്, തലാല്‍ നിമിഷ പ്രിയയെ വിവാഹം ചെയ്തതായി അവകാശപ്പെട്ട് വ്യാജ രേഖകള്‍ നിർമിച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും പാസ്പോർട്ട് പിടിച്ചുവച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.പാസ്പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമക്കവേ നിമിഷ തലാലിനെ ബോധം കെടുത്തി, പക്ഷേ ഇതിനിടെ തലാല്‍ മരിച്ചു. തുടർന്ന് മൃതദേഹം വാട്ടർടാങ്കില്‍ ഒളിപ്പിച്ചു.
കൊലപാതകക്കേസില്‍ 2017ല്‍ നിമിഷ പ്രിയയും സഹായിയും അറസ്റ്റിലായി. യെമൻ കോടതി വധശിക്ഷ വിധിക്കുകയും 2023ല്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വധശിക്ഷ സ്ഥിരീകരിക്കുകയും ചെയ്തു.
.jpg)


