പതിനെട്ടര ലക്ഷം ഹവാലപ്പണവുമായി നീലേശ്വരത്ത് മദ്രസാ അധ്യാപകൻ അറസ്റ്റിൽ

google news
Nileswar madrasa teacher arrested with 18.5 lakh hawala money

കണ്ണൂർ: പതിനെട്ടര ലക്ഷത്തിൻ്റെ ഹവാല പണവുമായി  നീലേശ്വരത്ത് മദ്രസ അധ്യാപകൻ പിടിയിൽ. പുഞ്ചാവി ഒഴിഞ്ഞവളപ്പ് സ്വദേശി ഇർഷാദ് കെ കെ (33) ആണ് പോലീസ്  പിടിയിലായത്. ബുധനാഴ്ച  രാവിലെ നീലേശ്വരം മാർക്കറ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിൽ ഇർഷാദ് സഞ്ചരിച്ച സ്കൂട്ടിയിൽ നിന്നാണ് 18.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. 

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി  പി. ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം എസ് ഐ കെ ശ്രീജേഷിൻ്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പണം പിടികൂടിയത്. പോലീസ് സംഘത്തിൽ അബുബക്കർ കല്ലായി, നികേഷ്,പ്രണവ്, വിനോദ് എന്നിവരും  ഉണ്ടായിരുന്നു.

Tags