നിലമ്പൂരിൽ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം
May 19, 2023, 12:18 IST

നിലമ്പൂർ : ഉൾവനത്തിൽ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. എടക്കര തരിപ്പപൊട്ടി കോളനിയിലെ വെളുത്തയെയാണ് കരടി ആക്രമിച്ചത്. പരിക്കേറ്റ വെളുത്തയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.