നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ; രാഷ്ട്രീയ പോര് മുറുകുന്നു


വഴിക്കടവിലെ കെഎസ്ഇബി ഓഫീസിലേക്ക് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.
നിലമ്പൂരിലെ പറമ്പില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ വാക്‌പോര് തെരുവിലേക്ക് നീളുന്നു. വിദ്യാര്‍ത്ഥി അനന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യുഡിഎഫ്.
tRootC1469263">വഴിക്കടവിലെ കെഎസ്ഇബി ഓഫീസിലേക്ക് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. അതേസമയം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് അനാസ്ഥയാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് വഴിയൊരുക്കിയത് എന്നാണ് ആരോപണം. നേരത്തെയും ഈ പ്രദേശത്ത് പന്നിക്കെണിയില്‍ കുടുങ്ങി ഒരാള്‍ക്ക് പരിക്കേറ്റെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് എല്‍ഡിഎഫ് ആരോപണം. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വഴിക്കടവ് പഞ്ചായത്തിന്റെ അനാസ്ഥ ചോദ്യം ചെയ്ത് രം?ഗത്ത് വന്നിരുന്നു. എന്‍ഡിഎ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ വനംവകുപ്പ് ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണുന്നുണ്ട്. നാളെ രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിക്കുന്നത്.
സംഭവം അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്‌തേക്കും. സംഭവത്തില്‍ ?ഗൂഢാലോചന അടക്കം ആരോപിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നേരത്തെ പ്രതി വിനീഷ് പ്രദേശത്ത് നിന്ന് ഇത്തരത്തില്‍ കെണി വെച്ച് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്തിയെന്നാണ് വിവരം. പ്രദേശത്തെ നായാട്ട് സംഘങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.
