നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ; പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി വൈകീട്ട് 3ന്

nilambur
nilambur

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 14 സ്ഥാനാര്‍ത്ഥികളാണ് അവശേഷിക്കുന്നത്

നിലമ്പൂരില്‍ ഇന്ന് അന്തിമ സ്ഥാനാര്‍ത്ഥി ചിത്രം തെളിയും. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയ പരിധി വൈകീട്ട് 3 ന് അവസാനിക്കും. 

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 14 സ്ഥാനാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. ഇതില്‍ അവസാന നിമിഷം പി വി അന്‍വര്‍ പത്രിക പിന്‍വലിക്കുമോ എന്നാണ് ആകാംക്ഷ. പത്രിക സമര്‍പ്പിച്ച് രണ്ട് ദിവസമായിട്ടും അന്‍വര്‍ പ്രചരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് വഴിയൊരുക്കുന്നത്. 

tRootC1469263">

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തും. മൂത്തേടം പഞ്ചായത്തിലാണ് എം സ്വരാജിന്റെ പര്യടനം. അതേസമയം നിലമ്പൂരില്‍ ഇന്ന് ബിജെപി മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 

Tags