നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; ബൂത്തിലെ ആദ്യവോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ

Nilambur by-election; Nilambur Ayisha casts her first vote at the booth
Nilambur by-election; Nilambur Ayisha casts her first vote at the booth

നിലമ്പൂർ: നിലമ്പൂരിർ ഉപതിരഞ്ഞെടുപ്പിൽ ബൂത്തിലെ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി നാടക-സാമൂഹിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷ. ആദ്യം വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും , തിരഞ്ഞെടുപ്പിൽ ഞങ്ങൾ തന്നെ ‍ജയിക്കുമെന്നും അവ‍‍ർ വ്യക്തമാക്കി. 'കുറെക്കാലങ്ങൾക്ക് ശേഷമാണ് ഞാൻ പോളിം​ഗ് ബൂത്ത് കാണുന്നത്. അതിനാൽ ഭയങ്കര സന്തോഷം തോന്നുന്നു. നേരായ വഴിയിലൂടെ നടക്കുന്ന ആളാ ഞാൻ. അതിനാൽ തന്നെ ആർക്കും ഭയപ്പെടുത്താൻ ആകില്ല' മുക്കട്ട ജിഎംഎൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആയിഷ.

tRootC1469263">

നിലമ്പൂ‍ർ തിരഞ്ഞെ‌ടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ഐക്യദാർഢ്യമറിയിച്ച് നിലമ്പൂർ ആയിഷ നടത്തിയ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട് നിലമ്പൂർ ആയിഷയ്‌ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. നിലമ്പൂർ ആയിഷയെ സമൂഹമാധ്യമങ്ങളിൽ ‘തള്ളച്ചി’ എന്നുവിളിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം സൈബർ ആക്രമണങ്ങളോട് ശക്തമായ ഭാഷയിൽ നിലമ്പൂർ ആയിഷ പ്രതികരിച്ചിരുന്നു. അടിയും ഇടിയും ഏറ്റിട്ടും തളര്‍ന്നിട്ടില്ലെന്നും എന്നിട്ടാണോ സൈബര്‍ ആക്രമണമെന്നും നിലമ്പൂര്‍ ആയിഷ ഫേസ്ബുക്കില്‍ കുറിച്ചു. അന്നും ഇന്നും 'ഈ തള്ളച്ചി' പാര്‍ട്ടിയോടൊപ്പം തന്നെയാണെന്നും ആയിഷ മറുപടി നല്‍കിയിരുന്നു.
 

Tags