നിലമ്പൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരം : സാദിഖലി ശിഹാബ് തങ്ങൾ

Nilambur election reflected anti-government sentiment: Sadiqali Shihab Thangal
Nilambur election reflected anti-government sentiment: Sadiqali Shihab Thangal


കണ്ണൂർ :നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫിന്റെ ഒറ്റക്കെട്ടായ വിജയമാണിത്.ജനകീയ വിഷയങ്ങൾ മാത്രമാണ് നിലമ്പൂരിൽ യുഡിഎഫ് ചർച്ച ചെയ്തത് .

tRootC1469263">

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് ശക്തിപ്പെടുത്തണം അൻവർ നേടിയതും ഭരണവിരുദ്ധ വോട്ടുകകളാണ്.
അൻവറിന്റെ യുഡിഎഫ് പ്രവേശനം യുഡിഎഫ് യോഗം ചർച്ച ചെയ്യും .നിലമ്പൂർ സ്റ്റേഷനിൽ നിന്ന് യുഡിഎഫിൽ കയറിപ്പറ്റാൻ അൻവറിന് കഴിഞ്ഞില്ല .ഇനിയും സ്റ്റേഷനുകൾ ഉണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടിയുടെ പിന്തുണയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നും  തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

Tags