നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും
Jun 1, 2025, 06:46 IST
മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാര്‍ത്ഥി സ്വരാജ് ഇന്ന് നടത്തുക.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എത്തും. വൈകിട്ട് നിലമ്പൂര്‍ കോടതിപ്പടിയില്‍ നടക്കുന്ന ഇടതുമുന്നണി കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിനെതിരെ യുഡിഎഫ് രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഇടതുപ്രചാരണം നയിക്കാന്‍ മുഖ്യമന്ത്രിയെത്തുന്നത്. പിവി അന്‍വര്‍ അടക്കം ഉയര്‍ത്തുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇന്നുണ്ടാകും.
tRootC1469263">മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാര്‍ത്ഥി സ്വരാജ് ഇന്ന് നടത്തുക.
.jpg)


