നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

anwar
anwar

പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമായിരിക്കും അന്‍വറിന്റെ പത്രികാ സമര്‍പ്പണം

ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വറും ഇന്ന് നിലമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 

രാവിലെ പതിനൊന്ന് മണിക്കാണ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പത്രിക സമര്‍പ്പിക്കുക. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമായിരിക്കും അന്‍വറിന്റെ പത്രികാ സമര്‍പ്പണം. പതിനൊന്നു മണിയോടെ എം സ്വരാജും നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തി പത്രിക നല്‍കും. 

tRootC1469263">


ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് പത്രിക നല്‍കുക. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്.

Tags