നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ്: ചീഫ് ഇലക്ടറല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം സംവിധാനം ശക്തമാക്കി

election
election

മലപ്പുറം :  നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍. പോളിംഗ് സ്റ്റേഷനുകള്‍ ,ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലെ തത്സമയ ദൃശ്യങ്ങള്‍ ചീഫ് ഇലക്ട്‌റല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ തയ്യാറാക്കിയിട്ടുള്ള മോണിറ്ററില്‍  നിരീക്ഷിച്ചു കൊണ്ടിരിക്കും.

tRootC1469263">

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍,റിട്ടേണിംഗ് ഓഫീസര്‍  എന്നിവരുമായി ബന്ധപ്പെടുന്നതിന്  പ്രത്യേക ടെലിഫോണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തല്‍സമയ വിവരങ്ങള്‍ അറിയിക്കുന്നതിന്  പ്രത്യേക ടീമിനെയും വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനും അവയ്‌ക്കെതിരെ നടപടി എടുക്കുന്നതിനും പ്രത്യേക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

പോളിംഗ് ദിനമായ ജൂണ്‍ 19 (വ്യാഴാഴ്ച) രാവിലെ 7.00 മുതല്‍ വൈകിട്ട് 6.30 വരെ എക്‌സിറ്റ് പോള്‍, ഫലങ്ങള്‍ അച്ചടി , ഇലക്ട്രോണിക് മാധ്യമത്തിലോ  മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും  പോളിംഗിന്റെ അവസാന സമയത്തിന് മുമ്പുളള 48 മണിക്കൂര്‍ കാലയളവില്‍, ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമത്തില്‍  അഭിപ്രായസര്‍വേ,  മറ്റ് സര്‍വേ ഫലങ്ങള്‍ ഉള്‍പ്പടെയുളള തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Tags