നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കൺട്രോൾ റൂം സജ്ജമാക്കി

13010 illegal campaign materials have been removed so far in Palakkad by-election
13010 illegal campaign materials have been removed so far in Palakkad by-election

മലപ്പുറം :  നിലമ്പൂർ ഉപതിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം സംവിധാനം സജ്ജമാക്കിയതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. പോളിംഗ് സ്റ്റേഷനുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലെ തത്സമയ ദൃശ്യങ്ങൾ ചീഫ് ഇലക്ടറൽ ഓഫീസിലെ കൺട്രോൾ റൂമിൽ തയ്യാറാക്കിയിട്ടുള്ള മോണിറ്ററിൽ നിരീക്ഷിക്കും.

tRootC1469263">

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ എന്നിവരുമായി ബന്ധപ്പെടുന്നതിന് പ്രത്യേക ടെലിഫോൺ സംവിധാനവുമുണ്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് തൽസമയ വിവരങ്ങൾ അറിയിക്കുന്നതിന് പ്രത്യേക ടീമിനെയും വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനും അവയ്കെതിരെ നടപടി എടുക്കുന്നതിനും പ്രത്യേക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

പോളിംഗ് ദിനമായ 19 ന് രാവിലെ 7 മുതൽ വൈകിട്ട് 6.30 വരെ എക്‌സിറ്റ് പോൾ, ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമത്തിലോ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും പോളിംഗിന്റെ അവസാന സമയത്തിന് മുമ്പുള്ള 48 മണിക്കൂർ കാലയളവിൽ, ഏതെങ്കിലും ഇലക്‌ട്രോണിക് മാധ്യമത്തിൽ അഭിപ്രായ സർവേ, മറ്റ് സർവേ ഫലങ്ങൾ ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങൾ പ്രദർശിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Tags