നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

13010 illegal campaign materials have been removed so far in Palakkad by-election
13010 illegal campaign materials have been removed so far in Palakkad by-election

മലപ്പുറം :  നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച പ്രിസൈഡിംഗ് ഓഫീസർമാരിൽ 289 പേർക്കും, ഫസ്റ്റ് പോളിംഗ് ഓഫീസർമാരിൽ 107 പേർക്കും കാട്ടുമുണ്ട തോട്ടത്തിൽ ഓഡിറ്റോറിയത്തിൽ വച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പരിശീലനം നൽകി. രണ്ട് സെക്ഷനുകളിലായി നടന്ന പരിശീലനത്തിൽ ഒരാൾക്ക് ഒരു ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ എന്ന രീതിയിൽ പ്രായോഗിക പരിശീലനം നൽകി.

tRootC1469263">

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആർ വിനോദ്, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികളായ മധുസൂധൻ ഗുപ്ല (സെക്രട്ടറി), വിഭോർ അഗ്രവാൾ (അണ്ടർസെക്രട്ടറി), സന്തോഷ് പട്ടാരിയ (ഐ.ടി എക്‌സ്പേർട്ട്) വി.ശ്രീധർ (ഇവിഎം നോഡൽ ഓഫീസർ) റ്റി.അനീഷ് (അഡീഷണൽ സി.ഇ.ഒ, കേരളം), ജനറൽ ഒബ്‌സർവ്വർ കെ.വി മുരളീധരൻ തുടങ്ങിയവർ സന്നിഹിതരായി.

Tags