നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : റോഡില്‍ കുഴികള്‍ എടുക്കുന്നത് 23 വരെ നിര്‍ത്തി വെക്കണം

13010 illegal campaign materials have been removed so far in Palakkad by-election
13010 illegal campaign materials have been removed so far in Palakkad by-election

മലപ്പുറം :  നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ലുഡി (റോഡ്സ്), വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകള്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡില്‍ കുഴികള്‍ എടുക്കുന്നത് ജൂൺ 23 ന് വോട്ടെണ്ണൽ കഴിയുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നിർദേശം നൽകി.

tRootC1469263">

തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം ബിഎസ്എന്‍എല്‍ വഴി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യങ്ങളില്‍ കുഴിയെടുക്കുന്നതു മൂലം സംഭവിച്ചേക്കാനിടയുള്ള കേടുപാടുകള്‍ ഒഴിവാക്കുന്നതിനാണ് താല്‍ക്കാലിക വിലക്ക്.

Tags