നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു


നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർമാർക്ക് വോട്ടർ വിവര സ്ലിപ്പ് വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) ഡ്യൂട്ടി ലീവ് അനുവദിച്ച് സർക്കാർ ഉത്തരവ്. ജൂൺ 6 മുതൽ 14 വരെയുള്ള കാലയളവിൽ ബിഎൽഒമാർക്ക് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിക്കും.
tRootC1469263">വീടുകൾ സന്ദർശിച്ച് സ്ലിപ്പുകൾ വിതരണം ചെയ്യേണ്ട ഉത്തരവാദിത്തമാണ് ബിഎൽഒമാർക്കുള്ളത്. നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ അംഗീകരിച്ച ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് വകുപ്പ് മേധാവികൾ ഈ അവധി അനുവദിക്കണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. 2025 മെയ് 25-ന് ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
