രാത്രികാല പവർകട്ട്; ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് രോഗിക്ക് ദാരുണാന്ത്യം

Nighttime power cut; Patient dies after oxygen concentrator stops working

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ അപ്രഖ്യാപിത രാത്രികാല വൈദ്യുതി നിയന്ത്രണത്തെ തുടർന്ന് ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് അത്യാസന്ന നിലയിലായിരുന്ന രോഗിക്ക് ദാരുണാന്ത്യം സംഭവിച്ചതായി പരാതി. പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് ശ്വാസം കിട്ടാതെ മരിച്ചത്. കറന്റ് പോയ വിവരം അറിയിക്കാൻ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച കുടുംബത്തോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. 

ഹോം നഴ്സും സാമൂഹ്യപ്രവർത്തകയുമായ ചിത്ര അഭയി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സർക്കാരിന്റെയും കെ.എസ്.ഇ.ബിയുടെയും അനാസ്ഥ തുറന്നുകാട്ടി രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് കൃഷ്ണനെ ആശുപത്രിയിൽ നിന്ന് ഓക്സിജൻ പിന്തുണയോടെ തുടരണമെന്ന നിലയിൽ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്തത്. ഒരു മിനിറ്റ് പോലും ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.

Tags