നിഫ്റ്റ് എൻട്രൻസ് 2025 : ആദ്യഘട്ട ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എൻട്രൻസ് എക്സാമിനേഷൻ 2025 ആദ്യഘട്ട ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധപ്പെടുത്തി. യുജി, പിജി, ലാറ്ററൽ എൻട്രി കോഴ്സുകളിലെ പ്രവേശനത്തിനാണ് എൻഐഎഫ്ടിഇഇ. ബിഡിസ്, എംഡിസ്, എംഎഫ്എം, എംഎഫ്ടെക്, ലാറ്ററൽ എൻട്രി (ബിഡിസ്, ബിഎഫ്‌ടെക്) എന്നീ പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷകളുടെ ആദ്യഘട്ട ഫലമാണ് പ്രസിദ്ധപ്പെടുത്തിയത്.
tRootC1469263">ബിഎഫ്ടെക് പ്രവേശനത്തിന് രണ്ടാംഘട്ടം ഇല്ലാത്തതിനാൽ അതിന്റെ ഫലം പിന്നീട് പ്രസിദ്ധപ്പെടുത്തും. ഫലം exams.nta.ac.in/NIFT/ -ൽ ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഡൗൺലോഡ് ചെയ്യാം. രണ്ടാംഘട്ടത്തിൽ, പ്രോഗ്രാമിനനുസരിച്ച്, സിറ്റുവേഷൻ ടെസ്റ്റ്, സ്റ്റുഡിയോ ടെസ്റ്റ്, പേഴ്സണൽ ഇൻറർവ്യൂ തുടങ്ങിയവ (ബാധകമായവ) ഉണ്ടാകും. അവയുടെ തീയതികൾ പിന്നാലെ പ്രഖ്യാപിക്കും.
.jpg)


