മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്

nia
nia

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു.

റിഷാദ്, ഖാലിദ്, സൈയ്തലവി, ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. മറ്റൊരു എസ്ഡിപിഐ പ്രവർത്തകനായ ഷംനാദിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് നടക്കുകയാണ്. കസ്റ്റഡിയിലെടുത്തത് എന്തിന് വേണ്ടിയാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Tags