തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം മാന്‍ഹോളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Newborn's body found in manhole near Thiruvananthapuram Medical College

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ വളപ്പില്‍ മാന്‍ഹോളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ രണ്ടാം വാര്‍ഡിന് സമീപത്തെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ഭ്രൂണാവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ട് സംശയം തോന്നിയ തൊഴിലാളികള്‍ ഉടൻതന്നെ ഹോസ്റ്റല്‍ സൂപ്രണ്ടിനെയും ഡോക്ടര്‍മാരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags