മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

google news
baby1

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. ചന്ദനപ്പുറം ചേരുങ്കാട് മനുവിദ്യ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് ജനിച്ച് അഞ്ച് ദിവസം മാത്രമേ ആയിരുന്നുള്ളു.

ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ കഴിഞ്ഞ 14നായിരുന്നു വിദ്യയുടെ പ്രസവം. 17ന് ഡിസ്ചാര്‍ജ് ചെയ്തു. രാത്രി ഉറങ്ങുന്നതിനുമുമ്പ് കുഞ്ഞിന് പാല്‍ കൊടുത്തിരുന്നു. പുലര്‍ച്ചെ ഉണര്‍ന്ന് പാല്‍ കൊടുക്കാന്‍വേണ്ടി എടുത്തപ്പോള്‍ കുഞ്ഞിന് അനക്കമില്ലായിരുന്നു.

തുടര്‍ന്ന്, ചിറ്റൂര്‍ താലൂക്കാശുപത്രിയിലും ജില്ലാ ആശുപത്രിയിലും കുഞ്ഞിനെയെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.


 

Tags