കുമളിയിൽ നവജാതശിശുവിന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി
Jan 13, 2026, 10:25 IST
കുമളി: ജനിച്ചയുടൻ പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച് കടന്നു. സംസ്ഥാന അതിർത്തിയിലെ തേനി വീരപാണ്ടിക്ക് സമീപം കുമളി-ദിണ്ടുക്കൽ റോഡരികിലാണ് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
പൊക്കിൾക്കൊടി വഴി ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉപ്പുക്കോട്ട വില്ലേജ് ഓഫിസർ കണ്ണന്‍റെ പരാതിയിൽ മൃതദേഹം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. സമീപത്തെ ആശുപത്രി, വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
tRootC1469263">.jpg)


