കളമശ്ശേരി കിൻഡർ ആശുപത്രിയില്‍ പ്രവര്‍ത്തിക്കാത്ത വെന്റിലേറ്ററില്‍ നവജാത ശിശുനെ കിടത്തിയത് 2 മണിക്കൂര്‍; നവജാതശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ഡിഎംഒ
കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെന്റിലേറ്റർ സൗകര്യം ഒരുക്കിയത്. എന്നാല്‍ പ്രവർത്തിക്കാത്ത വെന്റിലേറ്ററിലാണ് രണ്ട് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കൊച്ചി : കളമശ്ശേരി കിൻഡർ ആശുപത്രിയില്‍ നവജാത ശിശു മരിക്കാനിടയായത് ഗുരുതരമായ ചികിത്സാപ്പിഴവ് മൂലമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡിഎംഒ) റിപ്പോർട്ട്.പ്രസവത്തിലും തുടർന്നുണ്ടായ പരിചരണത്തിലും ആശുപത്രി അധികൃതർക്ക് വലിയ വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെന്റിലേറ്റർ സൗകര്യം ഒരുക്കിയത്. എന്നാല്‍ പ്രവർത്തിക്കാത്ത വെന്റിലേറ്ററിലാണ് രണ്ട് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.ദമ്പതികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസിനെ സമീപിക്കാനിരിക്കുകയാണ് ദമ്പതികള്‍. 90 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രസവത്തിന് ശേഷം നവജാത ശിശുവിന് നല്‍കേണ്ട അടിയന്തര ചികിത്സ നല്‍കിയില്ല. സിസേറിയൻ നടത്താമായിരുന്നിട്ടും അതിന് മുതിർന്നില്ല. ആശുപത്രിയിലെ ചികിത്സാ രേഖകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഡിഎംഒ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
റൊമാരിയോ-അലീന ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ഫെബ്രുവരി 26-ന് ജനിച്ച ദിവസം തന്നെ മരിച്ചത്. ചികിത്സാപ്പിഴവ് നടന്നിട്ടില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആദ്യ വിശദീകരണം. എന്നാല്‍ ഡിഎംഒ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകള്‍ വ്യക്തമായതെന്ന് കുഞ്ഞിന്റെ അമ്മ അലീന പറഞ്ഞു.
.jpg)

