പുനലൂർ ആശുപത്രിയിലെ നവജാത ശിശുമരണം; ഡോക്ടർക്ക് വീഴ്ചയില്ലെന്ന് ഡിഎംഒ റിപ്പോർട്ട്
Updated: Sep 17, 2026, 10:53 IST
പ്രസവ സമയത്തെ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രസവ സമയത്തെ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.കഴിഞ്ഞ ഒമ്പതാം തിയതിയാണ് അനൂപ്-ശ്രുതി ദമ്പതികളുടെ പെണ്‍കുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്.
അടിയന്തരമായി സിസേറിയന് വേണ്ടിവന്നതിനാല്‍ ബന്ധുക്കളുടെ അനുമതി ഇല്ലാതെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുട്ടിയുടെ ജീവന് രക്ഷിക്കുന്നതിന് 50 ശതമാനം സാധ്യത മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ഡിഎംഒ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കൈമാറുമെന്നാണ് വിവരം.
.jpg)

