കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കള്
Updated: Oct 16, 2026, 10:19 IST
കടുത്ത വേദനയുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായ നേഴ്സ് അറിയിച്ചിട്ടും ഡോക്ടറെ വിളിച്ചറിയിച്ചില്ലെന്നാണ് ശ്രീകലയുടേയും ഭര്ത്താവിന്റേയും ആരോപണം.
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ്- ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
പ്രസവവേദനയെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ഭര്ത്താവ് സുരേഷ് പറഞ്ഞു.സംഭവത്തില് കൊട്ടാരക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കടുത്ത വേദനയുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായ നേഴ്സ് അറിയിച്ചിട്ടും ഡോക്ടറെ വിളിച്ചറിയിച്ചില്ലെന്നാണ് ശ്രീകലയുടേയും ഭര്ത്താവിന്റേയും ആരോപണം.
.jpg)