അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

Child Welfare Committee takes over baby abandoned by parents in Alappuzha

ഈ മാസം മൂന്നാമത്തെ കുഞ്ഞാണ് ഇവിടെ മരണപ്പെടുന്നത്. 

 

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. അട്ടപ്പാടി ധോണിക്കുണ്ട് ഊരിലെ രാജി സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് പ്രസവശേഷം ഒരു മണിക്കൂറിനിടെ മരിച്ചത്. അനീമിയ ആണ് മരണ കാരണമെന്നാണ് പ്രാഥമികമായ വിവരം.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശേഷം കുഞ്ഞ് മരിച്ചത്. ഈ മാസം മൂന്നാമത്തെ കുഞ്ഞാണ് ഇവിടെ മരണപ്പെടുന്നത്. 

Tags