ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു

baby1

പ്രസവത്തില്‍ കുട്ടിയുടെ ഇടതു കൈക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ശ്വാസം എടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടായി

ചിറ്റൂർ: ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. വണ്ടിത്താവളം നാരായണൻകുട്ടി- ആനന്ദി ദമ്ബതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. .കുഞ്ഞിന്റെ കാലായിരുന്നു ആദ്യം പുറത്ത് വന്നത്. പ്രസവത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

tRootC1469263">

എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.പരാതിയില്‍ ഡിഎംഒ തലത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഡെലിവറിയില്‍ സങ്കീര്ണ്ണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടർമാർ കാത്തിരുന്നെന്നും ആരോപണമുണ്ട്.

പ്രസവത്തില്‍ കുട്ടിയുടെ ഇടതു കൈക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ശ്വാസം എടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടായി. സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത് മതിയായ സുരക്ഷ ഉറപ്പാക്കാതെയെന്നും പരാതിയുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.

Tags