ന്യൂയർ ആഘോഷം: ഫോർട്ട് കൊച്ചിയിൽ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസ്–എക്സൈസ് സംയുക്ത നീക്കം
പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും.പരിശോധന ശക്തമാക്കാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു.
ന്യൂയർ ആഘോഷിക്കാൻ വിദേശികൾ അടക്കം പതിനായിരങ്ങൾ ഫോർട്ട് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഫോർട്ട് കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നിശാപാർട്ടികൾ സജീവമാകുമെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. അനുമതിയില്ലാതെ നിശാ പാർട്ടികൾ നടത്തുന്നത് പൂട്ടിടാനാണ് തീരുമാനം. ലഹരി പരിശോധന തടയാൻ പബുകളിലും റിസോർട്ടുകളിലും പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് ഇറങ്ങും.
tRootC1469263">ഈ മാസം 31 വരെ ഫോർട്ട് കൊച്ചിയ്ക്ക് പുറത്തു നിന്ന് എത്തുന്നവരെ നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. കേരളത്തിലെ ന്യൂയർ ആഘോഷത്തിന്റെ പ്രധാന കേന്ദ്രമാണ് ഫോർട്ട് കൊച്ചി. വെളിച്ചം വിതറി നിൽക്കുന്ന മഴമരവും പാപ്പാഞ്ഞിയേയും കാണാൻ ഫോർട്ട് കൊച്ചിയിൽ വൻ തിരക്കാണ്.
.jpg)


