ഗുരുവായൂര്‍ - തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിൻ സര്‍വീസ് അനുവദിച്ചു

train

ട്രെയിൻ നമ്പർ: 56115/56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ.സർവീസ്: ആഴ്ചയില്‍ എല്ലാ ദിവസവും 

തൃശ്ശൂർ: തൃശ്ശൂർ റൂട്ടില്‍ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. ട്രെയിൻ നമ്പർ: 56115/56116 തൃശ്ശൂ ർ - ഗുരുവായൂർ പാസഞ്ചർ ആണ് ആനുവദിച്ചത് . എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും.തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ്ഗോപി ഇക്കാര്യം അറിയിച്ചത്.

tRootC1469263">

ഏറെ കാലമായി സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ജനങ്ങള്‍ നല്‍കിയ അഭ്യര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഇപ്പോള്‍ ശുഭകരമായ ഒരു തീരുമാനമായിരിക്കുകയാണെന്നും കേന്ദ്ര റെയില്‍വേമന്ത്രാലയത്തിന്റെ ഈ തീരുമാനം യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

പുതിയ ട്രെയിൻ വിവരങ്ങള്‍:

ട്രെയിൻ നമ്പർ: 56115/56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ.സർവീസ്: ആഴ്ചയില്‍ എല്ലാ ദിവസവും

തൃശ്ശൂർ - ഗുരുവായൂർ | രാത്രി 08:10 | രാത്രി 08:45 | | ഗുരുവായൂർ - തൃശ്ശൂർ | വൈകുന്നേരം 06:10 | വൈകുന്നേരം 06:50 |

ഗുരുവായൂരിനും തൃശ്ശൂരിനും ഇടയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 9:15 വരെ ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യം സുരേഷ് ഗോപി റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തീർത്ഥാടകർക്കും നിത്യയാത്രക്കാർക്കും ഏറെ പ്രയോജനപ്പെടുന്ന ഈ പുതിയ സർവീസ്, മേഖലയിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് മന്ത്രി കുറിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രൊപ്പോസലിന് അംഗീകാരം നല്‍കിയ റെയില്‍വേ മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു.

Tags