കേരള രാഷ്ട്രീയത്തിൽ പുതിയ കാലഘട്ടം; വി.ഡി. സതീശൻ നാട് നയിക്കും , സത്യപ്രതിജ്ഞ തിങ്കളാഴ്ച

New era in Kerala politics; V.D. Satheesan will lead the country, swearing in on Monday

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി ആരെന്ന ഹൈക്കമാൻഡിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്.

കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായാണ് വി.ഡി സതീശൻ തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളേയും നീണ്ട ചർച്ചകളേയും മറികടന്നാണ് വി.ഡി. സതീശൻ അമരത്തെത്തുന്നത്. 11 ദിവസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ദീപ ദാസ് മുൻഷിയാണ് സതീശന്റെ പേര് പ്രഖ്യാപിച്ചത്.

എംഎൽഎമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി. വേണുഗോപാലിന് ആയിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മൂന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റുമാരുടെ ഉറച്ച നിലപാടും ഹൈക്കമാൻഡിനെ സതീശനിലേക്ക് എത്തിച്ചതിൽ നിർണായക ഘടകമായി.
 

Tags