കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്; 45 ലക്ഷം രൂപ അനുവദിച്ച് അമ്പലപ്പുഴ എംഎൽഎ
Updated: Oct 14, 2026, 14:41 IST
നേരത്തെ, എംഎൽഎമാരായ കെ പ്രവീൺ കുമാർ, മാണി സി കാപ്പൻ എന്നിവരും കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി തുക അനുവദിച്ചിരുന്നു.
ആലപ്പുഴ: കെഎസ്ആർടിസിയുടെ പൊതുബസ് ഫ്ലീറ്റിലേക്ക് പുതിയ ബസ് വാങ്ങുന്നതിനായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ചു ജി സുധാകരൻ. ഓരോ വർഷവും ഓരോ ബസ് വീതം അനുവദിച്ച് ആകെ അഞ്ച് ബസുകൾ കെഎസ്ആർടിസിക്ക് ലഭ്യമാക്കാനാണ് തീരുമാനം.
ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നൽകിയ കത്തിന്റെയും 2026 സെപ്റ്റംബർ 25ലെ ധനകാര്യ വകുപ്പിന്റെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ആദ്യ ബസിനായി 45 ലക്ഷം രൂപ അനുവദിച്ചത്.
പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രാക്ലേശം നേരിടുന്ന ജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കാനും ഇടപെടൽ സഹായകമാകുമെന്ന് ജി സുധാകരൻ പറഞ്ഞു. നേരത്തെ, എംഎൽഎമാരായ കെ പ്രവീൺ കുമാർ, മാണി സി കാപ്പൻ എന്നിവരും കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി തുക അനുവദിച്ചിരുന്നു.
.jpg)


