രാജ്യത്തെ ആദ്യ "ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ് "സമ്മേളനം മെയ് രണ്ടിന് കണ്ണൂരിൽ
കണ്ണൂർ:ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസിന്റെ രാജ്യത്തെ ആദ്യ ദേശീയ സമ്മേളനം മെയ് രണ്ടിന് കണ്ണൂരിൽ നടക്കുമെന്ന് ഓർഗനൈസിംഗ് ചെയർമാൻ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ സുജിത് ഓവലത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർക്കിൻസൺസ് രോഗം, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സാ മേഖല എന്നിവയിലെ നൂതനമാററങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സമ്മേളനം മെയ് രണ്ടിന് 9-30 ന് പുതിയ തെരുവിലെ മാഗ്നറ്റ് ഹോട്ടലിൽ ഡോക്ടർ നിരൂപ് മുണ്ടയാടൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മലബാർ ഫൗണ്ടേഷൻ ഒഫ് ന്യൂറോ ആൻഡ് കാർഡിയാക് കെയറാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
രാജ്യത്ത് കൂടി വരുന്ന ന്യൂറോളജിക്കൽ ഡിസോർഡറുകള (നാഡീസംബന്ധമായ അസുഖങ്ങൾ) പ്രതിരോധിക്കുന്നതിനും ഈ മേഖലയിലെ നൂതന ചികിത്സാ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് സമ്മേളനം. വിദഗ്ദ്ധർനയിക്കുന്ന സെഷനുകൾ , പാനൽ ചർച്ചകൾ, ഇന്ററാക്ടീവ് ഫോറങ്ങൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. ഡി ബി എസ് സർജറിയുടെ പരിണാമം, പാർക്കിൻസൺ സ് ചികിത്സയിലെ മെഡിക്കൽ മാനേജ്‌മെന്റ്, സ്പൈനൽ കോർഡ് സ്റ്റിമുലേഷൻ ,ബോട്ടു ലിന് ടോക്സാൻ തെറാപ്പി, അപ്പോ മോർഫിൻ പമ്പുകൾ,അഡാപ്റ്റീവ് ഡി ബി എസ് , ഫോക്കസ്ഡ് അൾട്രാസ് എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ സമ്മേളനത്തിൽ ഉണ്ടാകും. ഡി ബി എസ് തെറാപ്പി: കഴിഞ്ഞ കാലം വർത്തമാനം, ഭാവി എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ച സമ്മേളനത്തിലെ മുഖ്യ ആകർഷണമായിരിക്കുമെന്ന് ഡോ: സുജിത് പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ന്യൂറോ സർജൻ ഡോ: കെ ടി സുഹാസും പങ്കെടുത്തു.
.jpg)

