നെസ്‌ലെ ബേബി ഫോർമുലയിൽ വിഷാംശം കൂടുതൽ,ചില ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നു; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ ഇത് ബാധിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കി
വിഷവസ്തുവിന്റെ സാന്നിധ്യം കാരണം, യൂറോപ്പില്‍, പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിർമ്മാതാക്കളായ നെസ്‌ലെ തങ്ങളുടെ ശിശു പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നു.ജനുവരി 6-ന് നെസ്‌ലെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ചില ബാച്ചുകളിലെ പാൽപ്പൊടികളിൽ ‘സെറൂലൈഡ്’ എന്ന വിഷാംശം അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
tRootC1469263">ഭക്ഷണത്തിൽ വിഷബാധ ഏൽപ്പിക്കാൻ ശേഷിയുള്ള ഈ വിഷാംശം കുട്ടികളിൽ ഛർദ്ദിക്കും മറ്റ് ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകും. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള 31 യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലും ഹോങ്കോങ്ങിലും വിറ്റ ഉൽപ്പന്നങ്ങളെയാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ ഇത് ബാധിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കി. ചില ബാച്ചുകളിലെ പാല്‍പ്പൊടികളില്‍ 'സെറൂലൈഡ്' എന്ന വിഷാംശം അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇത് ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് അതായത്, പാല്‍പ്പൊടി കലക്കിയ വെള്ളം തിളപ്പിച്ചാലും ഈ വിഷാംശം നശിക്കില്ല എന്നതാണ് ഇതിന്റെ അപകടസാധ്യത.
ഭക്ഷണത്തില്‍ വിഷബാധ ഏല്‍പ്പിക്കാൻ ശേഷിയുള്ള ഈ വിഷാംശം കുട്ടികളില്‍ ഛർദ്ദിക്കും മറ്റ് ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും. വിദേശത്ത് നിന്നെത്തുന്നവർ അവിടെ നിന്ന് വാങ്ങിയ പാല്‍പ്പൊടികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബാച്ച് നമ്ബറുകള്‍ കൃത്യമായി പരിശോധിക്കണം.
.jpg)


