വൈദ്യുതി മന്ത്രിയുടെ ബന്ധുനിയമനം: മുഖ്യമന്ത്രി നിലപാട്‌ വ്യക്തമാക്കണമെന്ന് കെ കെ രാഗേഷ്

The backlash in the assembly elections will be examined: KK Ragesh

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനം സംബന്ധിച്ച്‌ കോൺഗ്രസിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്‌ എന്താണ്‌ എന്നറിയാൻ ജനങ്ങൾക്ക്‌ താൽപര്യമുണ്ടെന്ന്‌ സിപിഎം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ പ്രസ്താവനയിൽപറഞ്ഞു. സഹോദരി ഭർത്താവിനെ തന്നെ പ്രൈവറ്റ്‌ സെക്രട്ടറിയാക്കി ഭരണം കുടുംബകാര്യമായി മാറ്റിയിരിക്കുകയാണ്‌ വൈദ്യുതി മന്ത്രി. 

വലിയ ശമ്പളം നൽകി, അഡിഷണൽ പ്രൈവറ്റ്‌ സെക്രട്ടറി പോലുള്ള തസ്‌തികകളിൽ ബന്ധു നിയമനം നടത്തി, വകുപ്പിന്റെ നയരൂപീകരണത്തിൽ തന്നെ സ്വന്തക്കാർക്ക്‌ കൈകടത്താൻ വഴിയൊരുക്കുകയാണ്‌. തീർത്തും അപ്രസക്തമായ തസ്‌തികകളിൽ നിയമനം നടത്തിയതിന്‌, സിപിഐ എമ്മിനെ ബന്ധുനിയമനം എന്ന്‌  ആക്ഷേപിച്ചവരാണ്‌ ഇപ്പോൾ നിർണായക തസ്‌തികകളിൽ കുടുംബത്തെ നിയമിച്ചത്‌.

സ്വജനപക്ഷ പാതം ഉണ്ടായി എന്നതു മാത്രമല്ല, ഭരണ നിർവഹണത്തിലെ സുതാര്യതയ്‌ക്കൂം ഇ‍ൗ ബന്ധുനിയമനം ഭീഷണിയാകുകയാണ്‌. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട്‌ കെപിസിസി പ്രസിഡന്റ്‌ കൂടിയായ മന്ത്രിയുടെ നടപടി തിരുത്തിക്കണമെന്നും കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

Tags