നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷി വിസ്താരം പൂര്‍ത്തിയായി; അന്തിമ വിചാരണ ഈ മാസം 29-ന്

chenthamara

2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ഈ ചെന്താമര തന്നെയാണ് കൊലപ്പെടുത്തിയത്. സജിത കൊലക്കേസില്‍ പ്രതിക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

പാലക്കാട് : കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ നിർണ്ണായക ഘട്ടം പൂർത്തിയായി.കേസിലെ സാക്ഷി വിസ്താര നടപടികളാണ് ഇപ്പോള്‍ അവസാനിച്ചത്.പ്രതിയായ ചെന്താമരയുടെ അന്തിമ വിചാരണ ഈ മാസം 29-ന് നടക്കുമെന്ന് കോടതി വ്യക്തമാക്കി. പാലക്കാട് ജില്ലാ നാലാം അഡീഷണല്‍ സെഷൻസ് കോടതിയില്‍ നാല് മാസത്തിലേറെയായി നടന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് സാക്ഷി വിസ്താരം പൂർത്തിയായത്. 

2025 ജനുവരി 27-നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശിയായ സുധാകരൻ, ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ഈ ചെന്താമര തന്നെയാണ് കൊലപ്പെടുത്തിയത്. സജിത കൊലക്കേസില്‍ പ്രതിക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ രണ്ടാമത്തെ കേസിന്റെ വിചാരണ നടപടികള്‍ കോടതിയില്‍ ആരംഭിച്ചത്. കൃത്യമായ കോടതി നടപടികള്‍ക്കൊടുവിലാണ് കേസ് ഇപ്പോള്‍ അന്തിമ വിധിക്ക് തൊട്ടുമുമ്പുള്ള ഘട്ടത്തിലേക്ക് എത്തിനില്‍ക്കുന്നത്.

Tags