അയൽവാസി സ്ഥിരം ശല്യക്കാരൻ ; പരാതി നൽകിയതിന് പിന്നാലെ ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. നേമം ഉക്കോട്‍ സ്വദേശി മച്ചു എന്ന മണികണ്ഠൻ (52) മച്ചു) ആണ് പിടിയിലായത്. അയൽവാസിയായ കെ.എസ് അജി എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സ്ഥിരം പ്രശ്നക്കാരനായ മണികണ്ഠനെതിരെ അജി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം 7:30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ മണികണ്ഠൻ ബഹളമുണ്ടാക്കുകയും കത്തി ഉപയോഗിച്ച് അദ്ദേഹത്തെ പലതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.മാരകമായി പരിക്കേറ്റ അജി ഇപ്പോൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നേമം പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
.jpg)


