നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്

vallamkali

21 ചുണ്ടൻ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങളാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്.

ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം.ആലപ്പുഴ പുന്നമട കായലിലാണ് 72ആമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുക.

21 ചുണ്ടൻ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങളാണ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നത്. ഇത്തവണ എത്ര വള്ളങ്ങള്‍ മത്സരത്തിനിറങ്ങുമെന്ന കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണമുണ്ടായിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ ബോട്ട് റേസ് സൊസൈറ്റി പുറത്തുവിട്ടേക്കുമെന്നാണ് വിവരം.

Tags