നെഹ്റു ട്രോഫി വള്ളംകളി ; 30ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ട‍ർ

Nehru Trophy Boat Race 2023
Nehru Trophy Boat Race 2023

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 30ന് ആലപ്പുഴ ജില്ലയിൽ കളക്ട‍ർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.

tRootC1469263">

അതേസമയം, വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ജില്ലയിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കൂടുതൽ പൊലീസ് സേനയെ നിയോഗിക്കും. പുന്നമടക്കായലിൽ ഫയർഫോഴ്‌സിന്റെയും ദുരന്തനിവാരണ സേനയുടെയും സേവനം ഉറപ്പുവരുത്തും. വള്ളംകളി നടക്കുന്ന ദിവസം ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗിനായി പ്രത്യേക സ്ഥലങ്ങൾ ഒരുക്കുകയും പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും.

Tags