നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം

neet
neet
തിരുവനന്തപുരം: നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കുന്നതിന് അവസരം. 2025-26 അധ്യയന വർഷം സംസ്ഥാനത്തെ ആയുർവേദ (ബിഎഎംഎസ്), ഹോമിയോപ്പതി (ബിഎച്ച്എംഎസ്), സിദ്ധ (ബിഎസ്എംഎസ്), യുനാനി (ബിയുഎംഎസ്) എന്നീ കോഴ്‌സുകളിൽ പ്രവേശനത്തിനായി ഡിസംബർ 1ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും, നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നടത്തിയ നീറ്റ് (യു. ജി) - 2025 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് (യു. ജി) - 2025 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കാം.
ഡിസംബർ 5ന് രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യം ലഭ്യമാകും. കൂടാതെ പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് ഒടുക്കുവാനുണ്ടെങ്കിൽ അവ ഒടുക്കുന്നതിനും ഡിസംബർ 5 രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യം ലഭ്യമാകും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300
tRootC1469263">

Tags