നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ; വിശദ അന്വേഷണം വേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ
May 13, 2026, 07:38 IST
പരീക്ഷ റദ്ദാക്കിയത് 22 ലക്ഷം വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന് പോളിറ്റ് ബ്യൂറോയില്‍ വിലയിരുത്തി.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. പരീക്ഷ റദ്ദാക്കിയത് 22 ലക്ഷം വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന് പോളിറ്റ് ബ്യൂറോയില്‍ വിലയിരുത്തി.
എന്‍ടിഎയുടെ പേപ്പര്‍ ചോരുന്നത് ആദ്യതവണയല്ലെന്നും പിരിച്ചുവിടണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ വികേന്ദ്രീകരണ സംവിധാനത്തിലൂടെ നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണം വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
.jpg)

